• admin

  • January 16 , 2020

ന്യൂഡല്‍ഹി :

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി. നടപടിക്രമമനുസരിച്ച് ലെഫ്. ഗവര്‍ണര്‍ തുടര്‍നടപടികള്‍ക്കായി ദയാഹര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് കൈമാറി. 

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ മുകേഷ് സിങ്ങാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി നടപടിക്രമമനുസരിച്ച് ഗവര്‍ണര്‍ക്ക് മുന്നിലെത്തുമ്പോള്‍ തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ ലെഫ്. ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. 

നിര്‍ഭയ കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ജനുവരി 22-ന് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനാല്‍ അന്നേദിവസം ശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.