: കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിച്ച ഹോളിഫെയ്ത്ത്, ആല്‍ഫ സെറിന്‍ ഫ്‌ളാറ്റുകള്‍ മണ്ണടിഞ്ഞു. ആദ്യം നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റില്‍ സ്ഫോടനം നടത്തിയത്. 11-ന് നിശ്ചയിച്ച ഹോളിഫെയ്ത്തിലെ സ്ഫോടനം 11.17-നാണ് നടന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ സുരക്ഷാ അവലോകനം നടത്തിയതിനെ തുടര്‍ന്നായിരുന്നു വൈകിയത്. ഇതിന് പിന്നാലെ രണ്ടാമത്തെ ഫ്ളാറ്റ് ആല്‍ഫസെറിനും സ്‌ഫോടനത്തില്‍ തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.43 ഓടെയാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ രണ്ടു ടവറുകളിലും സ്ഫോടനം നടന്നത്. 11.40 ഓടെ ആല്‍ഫ സെറീനില്‍ ഒരു അലാറം മാത്രമാണ് മുഴങ്ങിയത്. ഇതിന് പിന്നാലെ തന്നെ സ്ഫോടനവും നടന്നു. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്. ഇതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായ ആല്‍ഫ സെറീനില്‍ 26 മിനിറ്റിനകം തന്നെ സ്ഫോടനം നടന്നു. കായലിലേക്ക് വീഴാതെ അതിന്റെ ഓരം ചേര്‍ന്ന് വളരെ കൃത്യമായി തന്നെ വീഴ്ത്താനായി. ജനവാസമേഖലയായ ആല്‍ഫ സെറീനിലെ സ്ഫോടനം സമീപവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി