• admin

  • January 14 , 2022

കൽപ്പറ്റ : ജെ.സി.ഐ കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് ഡേ ദിനാചരണത്തിൻ്റെ ഭായമായി "ടേക്ക്അപ്പ് - ഗിയർ അപ്പ് " എന്ന പേരിൽ വ്യക്തിത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. കൽപ്പറ്റ   എം ഇ എസ് കോളേജിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൾ ശ്രീജ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സോൺ ട്രെയിനറും മുൻ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ജെ.സി.അജിത്കാന്തി സെഷൻ അവതരിപ്പിച്ചു. കെ.ജയ കൃഷ്ണൻ, സുശീല ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം ഡയറക്ടർ റെനിൽ മാത്യു സ്വാഗതവും, സെക്രട്ടറി ബീന സുരേഷ് നന്ദിയും പറഞ്ഞു.