തിരുവനന്തപുരം :
നിയമസഭയ്ക്ക് നാളെ മുതൽ നാലു ദിവസം അവധി. നാളത്തെ സഭാസമ്മേളനവും ഒഴിവാക്കി. എംഎൽഎമാർക്ക് മണ്ഡലത്തിൽ തുടർച്ചയായ നാലു ദിവസം ചെലവഴിക്കാൻ സമയം കിട്ടുമെന്നതിനാലാണ് വെള്ളിയാഴ്ചത്തെ സമ്മേളനം ഒഴിവാക്കിയത്. ആറ്റുകാൽ പൊങ്കാലയായതിനാൽ തിങ്കളാഴ്ച സഭയ്ക്ക് അവധിയാണ്.
ബുധനാഴ്ച നടന്ന നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തിലാണു തീരുമാനം. മണ്ഡലത്തിൽ ചെലവഴിക്കാം എന്നതിനാൽ വെള്ളിയാഴ്ച കൂടി അവധി അനുവദിക്കണമെന്ന് ഭരണ- പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ ആവശ്യം ഉന്നയിച്ചിരുന്നു.
ധനകാര്യ ബിൽ ഈ മാസം 17ന് അവതരിപ്പിക്കും. 26ന് ധനകാര്യ ബിൽ പാസാക്കും. ബജറ്റിന്റെ നടപടിക്രമങ്ങൾ 30ന് പൂർത്തിയായ ശേഷം കാര്യോപദേശകസമിതി ചേർന്നാകും ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന് തീരുമാനിക്കുക.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി