ആലപ്പുഴ : തൊഴില്‍ പരിശീലനത്തില്‍ ന്യൂജെന്‍ പദ്ധതികളുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. ടൂറിസം ഹോസ്പിറ്റാലിറ്റി, റീടെയില്‍ മാനേജ്‌മെന്റ് എന്നിവയില്‍ അറുപത് പേരാണ് പഞ്ചായത്തിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നത്. ആലപ്പുഴയിലെ എഡ്യു ജോബ്‌സ് അക്കാഡമിയുടേയും പഞ്ചായത്തിന്റേയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തില്‍ സ്‌കില്‍ ഇന്ത്യ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരമാണ് പരിശീലനം. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആധാറിന്റെ അടിസ്ഥാനത്തില്‍ രജിസട്രേഷന്‍ ചെയ്തു സൗജന്യ പരിശീലനം നല്‍കും. സ്മാര്‍ട്ട് തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായാണിത്. പത്താം ക്ലാസ്സ് മുതല്‍ പി.ജി വരെ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്കായാണ് പ്രവേശനം . കോഴ്‌സിനോടൊപ്പം ഫ്രണ്ട് ഓഫീസ്, ഗസ്റ്റ് സര്‍വ്വീസ് അസോസിയേഷന്‍, ഷോറൂം കീപ്പിംഗ്, ക്യാഷ് ബില്‍, സ്റ്റോര്‍ കീപ്പിംഗ്, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം. ഗ്രാമപഞ്ചായത്തിലെ സംരഭകരുടെ വിപണിക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നതിന് തദ്ദേശ് ആപ്പ് പഞ്ചായത്ത് ഒരുക്കിയിരുന്നു. സ്മാര്‍ട്ട് തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായി ആപ്പിനോടൊപ്പം സോഷ്യല്‍ മീഡിയ ചാനലും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി