ന്യൂഡല്‍ഹി :
ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധമായിരുന്ന ന്യായ് പദ്ധതി വീണ്ടും പാര്‍ട്ടി രംഗത്തിറക്കി. തൊഴില്‍ രഹിതരായ ബിരുദ ധാരികള്‍ക്ക് മാസം 5,000രൂപയും ബിരുദാനന്തര ബിരുദ ധാരികള്‍ക്ക് 7,500രൂപയും നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ബസ് യാത്ര,പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നഴ്സറി മുതല്‍ പിച്ച്എഡിവരെ സൗജന്യ വിദ്യാഭ്യാസം, എയിംസിന്റെ മാതൃകയില്‍ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അന്തരീക്ഷ മലിനീകരണം തടയാനുള്ള പദ്ധതികള്‍ എന്നിവയും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി