• admin

  • September 2 , 2022

ബത്തേരി : പുൽപ്പള്ളിയിൽ സ്വകാര്യബസ് തൊഴിലാളികളുടെ സമരം ആരംഭിച്ചു. ഇതേ തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് റഷീദ് എന്ന ഡ്രൈവറെ പ്രൊബേഷണറി എസ്. ഐ കാരണമൊന്നുമില്ലാതെ മർദിച്ചെന്നാണ് തൊഴിലാളികളുടെ പരാതി. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. അതേസമയം തൊഴിലാളിയെ മർദ്ദിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.