തിരുവനന്തപുരം : തിരുവനന്തപുരം :ലൈഫ് മിഷന് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിന് സംഘടിപ്പിക്കുന്ന അദാലത്തുകളിലും കുടുംബസംഗമങ്ങളിലും വിപുലമായ പങ്കാളിത്തം. വീട് ലഭിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മറ്റ് ജീവിതസൗകര്യങ്ങളും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന ഈ അദാലത്തുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജീകരിക്കുകയും സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. അറിവില്ലായ്മ കൊണ്ടോ മറ്റുകാരണങ്ങളാലോ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാതിരിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ 30,000 പേര്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാകുന്നത്. മറ്റ് പദ്ധതികളില്‍ ഭവനനിര്‍മ്മാണം നടക്കുകയും എന്നാല്‍ പൂര്‍ത്തികരിക്കപ്പെടാതെ പോകുകയും ചെയ്ത ജില്ലയിലെ 6,046 വീടുകള്‍ കണ്ടെത്തി നവീകരിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. 12,096 വീടുകളുടെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാക്കാനായതായി ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജെ.സജീന്ദ്ര ബാബു പറഞ്ഞു. പി.എം.എ.വൈ ഗ്രാമീണില്‍ 2,888 വീടുകളും പി.എം.എ.വൈ അര്‍ബനില്‍ 8975 വീടുകളും പൂര്‍ത്തിയായി. 13ന് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കള്‍ക്കായി കലാപ സ്മാരക ലൈബ്രറി ഹാളില്‍ കുടുംബ സംഗമം നടക്കും. 14 ന് വാമനപുരം ബ്ലോക്കിലെ സംഗമം പാലോട് വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അന്നുതന്നെ വര്‍ക്കല നഗരസഭയിലെ ഗുണഭോക്താക്കളുടെ സംഗമം വര്‍ക്കല എല്‍.പി.ജി.എസില്‍ നടക്കും. 15ന് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ സംഗമം നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 15ന് രാവിലെ 10.30 ന് പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ മന്ത്രി എം.എം.മണി അദാലത്തും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി