• admin

  • May 14 , 2022

മേപ്പാടി : വയനാട് ജില്ലയിൽ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളുമായി ആധുനിക രീതിയിൽ സജ്ജീകരിച്ച ലെവൽ 3 നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ ഉൽഘാടനം ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ നിർവഹിച്ചു. 27 ബെഡ്ഡുകളോടെ ആരംഭിച്ച പുതിയ സംവിധാനം ഈ രംഗത്തെ ജില്ലയിലെ പുതിയൊരു കാൽവെപ്പാണ്.വെന്റിലേറ്ററുകൾ, ബൈപാപ്സ്, 24 മണിക്കൂർ ഡോക്ടറുടെയും പരിചയ സമ്പന്നരായ ജീവനക്കാരുടെയും സേവനങ്ങൾ ഇവിടെ ഉറപ്പാക്കുന്നു. ശ്രീമതി. നസീറ ആസാദ്, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ,ഡോ. ദാമോദരൻ ആലക്കോടൻ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.