• admin

  • May 18 , 2022

മാനന്തവാടി : ഡോ. നരേഷ് ബാലകൃഷ്ണന്റെ ചിത്ര പ്രദർശനം മാനന്തവാടി ലളിതകലാ ആർട്ട് ഗാലറിയിൽ തുടക്കമായി. മെയ് 18 മുതൽ 22 വരെയാണ് പ്രദർശനം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ഉദ്‌ഘാടനം ചെയ്തു. സോളിലോക് (ചിന്തകൾ ക്യാൻവാസിൽ ), നവോത്ഥാനം ,ഇ0പ്രഷനിസം , സർറിയലിസം, അമൂർത്തീകരണം , മിനിമലിസം , ആധുനിക ഡൂഡിലിംഗ് രീതികളും ക്രാഫ്റ്റിങ്ങും ഉപയോഗിച്ച് സ്വയം പഠിപ്പിച്ച കലാകാരന്റെ ചിന്തകളുടെ ആവിഷ്കാരം ജീവിതത്തിന്റെ വിവിധ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഹെൽത്ത് കെയർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ള മെഡിക്കൽ ഡോക്ടറായ നരേഷ് ബാലകൃഷ്‌ണൻ പൊതുമേഖയിലും സ്വകാര്യ മേഖലയിലും ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിക്കുകയും കോർപ്പറേറ്റ് മേഖലയിൽ ഉന്നത മാനേജ്മെന്റ് പദവികൾ വഹിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ അദ്ദേഹത്തിന് ഒരു നോവലും പല ചെറുകഥകളും രചിച്ചിട്ടുണ്ട്. ദി ഹിപ്പോക്രൈറ്റ്സ് ഓത്ത് എന്ന നോവൽ കുറച്ചുനാൾ മുൻപ് ഡോ . ശശി തരൂർ പുറത്തിറക്കിയിട്ടുണ്ട്.