• admin

  • February 26 , 2020

ന്യൂഡല്‍ഹി :

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് നടത്താനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. 

പത്താം ക്ലാസിന്റെ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ രണ്ട് പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന്റെ മീഡിയ ആന്‍ഡ് വെബ്ബ് ആപ്ലിക്കേഷന്‍സ് എന്ന വിഷയത്തിലെ മൂന്ന് പരീക്ഷകളുമാണ് നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഭീതിയും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. 

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും അവധിയായിരിക്കും. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളടക്കം അടച്ചിടണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.