ന്യൂഡല്‍ഹി :
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തിരിച്ചടിയായി. വിനയായത് ഗോലിമാരോ പ്രചാരണമെന്നും അത് ബിജെപി സ്വീകരിക്കേണ്ടതില്ലായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ സ്ഥിതി ശാന്തമാണ് ആര്‍ക്കും വേണമെങ്കിലും ഇപ്പോള്‍ അവിടെ പോകാം. കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. പൗരത്വനിയമത്തിനെതിരെയുള്ള സമരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. അനുകൂല പ്രകടനങ്ങളെ മാധ്യമങ്ങള്‍ അവണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി