• admin

  • January 9 , 2020

: ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കിഴക്കന്‍ ഡല്‍ഹിയിലെ പീതംപുര വ്യവസായ മേഖലയിലെ പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. അഗ്‌നിശമന സേനയുടെ 35 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പ് പീതംപുരയിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററി യൂണിറ്റിലും തീപിടിത്തമുണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയായിരുന്നു.