• admin

  • January 17 , 2023

കോട്ടയം : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മീനടം ഗ്രാമപഞ്ചായത്തിന്റെയും നിർവഹണ ഏജൻസിയായ കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെയും നിർവഹണ സഹായ ഏജൻസിയായ സി ഡി എസ് കുടുംബശ്രീയുടെയും ബി ജി ഫെഡറേഷന്റെയും രാമപുരം മാർ അഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ജല സംരക്ഷണ അവബോധ കർമ്മ പരിപാടികൾ സംഘടിപ്പിച്ചു.   അവബോധ കർമ്മ പരിപാടികളുടെ ഭാഗമായി രാമപുരം മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ മീനടം പഞ്ചായത്തിന്റെ 5 വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് , നാടൻ പാട്ട് അവതരണം എന്നിവ സംഘടിപ്പിച്ചു. കൂടാതെ അവബോധ സന്ദേശം ഉൾക്കൊള്ളുന്ന സ്റ്റുഡിയോ റെക്കോർഡിങ് 13 വാർഡിലേക്കും ക്രമീകരിച്ചു. മീനടം ഗ്രാമപഞ്ചായത്ത് ആശുപത്രി ജംഗ്ഷനിൽ ആരോഗ്യ വിദ്യാഭ്യാസ കുടിവെള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം സ്‌കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അവബോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു വിശ്വൻ മുഖ്യ സന്ദേശം നൽകി.   മീനടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ് , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റെജി ചാക്കോ , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീൻ മാത്യു , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രമണി ശശിധരൻ, പ്രസാദ് നാരായണൻ, അർജുൻ മോഹൻ , മഞ്ജു ബിജു , ലാലി വർഗീസ് , സിന്ധു, സി ഡി എസ് ചെയർപേഴ്സൺ ഇന്ദിര അജികുമാർ, ബി ജി ഫെഡറേഷൻ സെക്രെട്ടറി സി ശങ്കരൻ നായർ , ഗ്രാമപഞ്ചായത്ത് ആസൂത്രണ വിഭാഗം വൈസ് ചെയർമാൻ സി രാജപ്പൻ നായർ, രാമപുരം സോഷ്യൽ വർക്ക് വിഭാഗം മേധാവി സിജു തോമസ് , അസി. പ്രൊഫസർ ജിനു ജോസഫ് , ജെ ജെ എം ടീം ലീഡർ ജെയിംസ് ഫിലിപ്പ്, ടീം എഞ്ചിനീയർ രമണി പി റ്റി എന്നിവർ പ്രസംഗിച്ചു. വിവിധ കുടിവെള്ള സമിതി പ്രതിനിധികളും , സി ഡി എസ് കുടുംബശ്രീ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ അവബോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു .