• admin

  • February 14 , 2020

ഇടുക്കി : രാജ്യത്ത് സഹകരണ മേഖലയ്ക്ക് പ്രാതിനിധ്യമില്ലാത്ത ഒരു രംഗവുമില്ലെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലും സഹകരണ മേഖല പ്രധാന പങ്കുവഹിക്കുന്നതായും മന്ത്രി എം.എം.മണി. കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സര്‍ക്കാര്‍ തീരുമാനമാണ് കേരള ബാങ്ക് രൂപീകരണം. ഇത് നല്ലൊരു കാല്‍വയ്പാണ്. സഹകരണ ബാങ്കുകളിലെ പണം യഥോചിതം വായ്പകള്‍ നല്കി സഹകരണ മേഖല മികച്ച വളര്‍ച്ച നേടണമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് മന്ദിരത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ച എം.ആര്‍ ദാമോദരന് മന്ത്രി ഉപഹാരം നല്കി. ബാങ്ക് പ്രസിഡന്റ് കെ.സി.ബിജു അധ്യക്ഷത വഹിച്ചു.