കൽപ്പറ്റ : 22% ക്ഷാമബത്ത കൂടിശ്ശിക 7 ഗഡു നിലനിൽക്കെ കേവലം 3% മാത്രം അനുവദിക്കുകയുംഎത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ 39 മാസത്തെ കുടിശ്ശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ,ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറക്കിയ കറുത്ത ഉത്തരവിനെതിരെ NGO അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വയനാട് സിവിൽ സ്റ്റേഷന് മുൻമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, ഇ.വി ജയൻ.എം.വി സതീശൻ, നിഷാ പ്രസാദ്, എൽസി എന്നിവരും ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിൽ ജില്ലാ ട്രെഷറർ സീ.ജി.ഷിബു, പി.എച്ച് അക്ഷറഫ്ഖാൻ, എൻ.വി.ആഗസ്റ്റ്യൻ,സിനീഷ് ജോസഫ്, എം എ. ബൈജു. അബ്ദുൾ ഗഫൂർ, ശിവൻ എന്നിവർ നേതൃത്വം നൽകി.ഫോട്ടോ അടിക്കുറിപ്പ് -01എൻ.ജി.ഒ. അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുൻമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്യുന്നു.Kalpetta29-10-2024 K.P.Haridas,Photoworld,Kalpetta-Mob-9387412551