ന്യൂഡല്‍ഹി : കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വിമാനത്താവളത്തില്‍ കുടങ്ങിയ 17 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് നാട്ടിലേക്ക് പുറപ്പെടുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. ബാങ്കോക്ക് വഴിയാണ് അവര്‍ കൊച്ചിയിലേക്ക് എത്തുന്നത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമാകും. കൊറോണ വൈറസ് ബാധ പടരുന്ന ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ ഓഫീസ് അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെട്ടത്. യുനാന്‍ പ്രവിശ്യയിലെ ഡാലി യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് വീഡിയോ സന്ദേശമിട്ടത്. നാട്ടിലേക്കു തിരിക്കാനായി കോളേജ് വിട്ടിറങ്ങിയ ഇവര്‍ വിമാനത്താവളത്തില്‍ നിന്നാണ് സംസാരിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി