• admin

  • March 30 , 2022

മുക്കം : ഗോതമ്പറോഡ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഒന്നാമത് ഫൈവ്‌സ് ഈവനിംഗ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജി.കെ.എസ് നെല്ലിക്കാപറമ്പ് ജേതാക്കളായി. ഗോതമ്പറോഡ് ഥാര്‍ സൈക്കിള്‍ വേള്‍ഡ് വിന്നേഴ്‌സ് ട്രോഫിക്കും ജി.കെ.എസ് ചിക്കന്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തില്‍ ഏരിയയിലെ പതിനാറ് ടീമുകളാണ് മാറ്റുരച്ചത്. അല്‍ റെയ്ദാന്‍ വലിയപറമ്പ് റണ്ണേഴ്‌സ് കപ്പ് നേടി. വിജയികള്‍ക്കുള്ള ട്രോഫിയും കാശ് അവാര്‍ഡും ഥാര്‍ സൈക്കിള്‍ വേള്‍ഡ് എം.ഡി ജാഫര്‍ നാലകത്ത്, ഫര്‍സാന്‍ എന്നിവര്‍ സമ്മാനിച്ചു. സാലിം ജീറോഡ്, അഡ്വ. സല്‍മാന്‍ പുള്ളിയില്‍, മുനീര്‍ ഗോതമ്പറോഡ് എന്നിവര്‍ ഫൈനല്‍ മത്സരകളിക്കാരെ പരിചയപ്പെട്ടു. ഫസീല്‍, അര്‍ഷാദ്, അജ്‌നാസ്, നൗഫല്‍, ഷമീം, ഫര്‍സാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.