ദോഹ : കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം മൂലം ഖത്തറിലേക്കു മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയന്ത്രണ കാലയളവില്‍ ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞവര്‍ക്കും ആറ് മാസത്തെ പരിധി കഴിഞ്ഞവര്‍ക്കും നിയന്ത്രണം നീക്കിയാല്‍ ഖത്തറിലേക്ക് തിരിച്ചുവരാമെന്ന് മന്ത്രാലയം അറിയിച്ചു. പ്രവാസി നേതാക്കളുമായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തരി നിയമപ്രകാരം റസിഡന്‍സി പെര്‍മിറ്റ് ഉള്ള പ്രവാസികള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ ഖത്തറിന് പുറത്ത് കഴിയാന്‍ സാധിക്കില്ല. കാലാവധി കഴിഞ്ഞ ഐഡിയുമായി പ്രവാസികള്‍ക്ക് രാജ്യത്തേക്കു പ്രവേശിക്കാനും അനുമതിയില്ല. കൊറോണ വൈറസ് പകരുന്നത് തടയുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം മൂലം ഇത്തരം പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നൂറ് കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായിരുന്നു. ഇവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി