കൽപ്പറ്റ : കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ കർഷകർ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ശേഖരിച്ച് സപ്ലൈകോ സ്റ്റോറുകൾ വഴി വിൽപ്പന നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കാക്കവയലിൽ വാസുകി ഭക്ഷ്യ സംസ്കരണ പ്ലാൻ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിൽ ഏലക്ക ഉൾപ്പെടുത്തിയതുവഴി വിപണിയിൽ ഏലക്ക വില ഉയർന്നുവെന്നും ഇതേ മാതൃകയിൽ കർഷകരെ സഹായിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വാസുകയിൽ നടന്ന കാർഷികോൽപ്പാദക മേഖലയിലുള്ളവരുമായി മന്ത്രി ചർച്ച നടത്തി. കർഷകർക്ക് സഹായകരമാവുന്ന പദ്ധതികൾക്ക് സർക്കാർ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ചർച്ചയിൽ ഉറപ്പ് നൽകി. വാസുകി ചെയർമാൻ പി.ടി.രാജു, വൈസ് ചെയർമാൻ സജി കാവനാക്കുടി, 'സി.ഇ.ഒ. കെ.എം. ബാബു, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര , കേരള എഫ്. പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ, സെക്രട്ടറി സി.വി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി