• admin

  • July 22 , 2022

പുതുശ്ശേരി : ഗവ: ആയുർവ്വേദ ഡിസ്പെൻസറി പുതുശ്ശേരി  എ എച്ച് ഡബ്ല്യു സി യിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംബിക ഷാജിയുടെ അധ്യക്ഷതയിൽ കർക്കടക കഞ്ഞി വിതരണവു० ബോധവൽക്കരണവു० സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആമിനാ സത്താർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി കുസുമം ടീച്ചർ, മെമ്പർമാരായ ശ്രീമതി സിനി ഷാജി, ശ്രീമതി പ്രീതാരാമൻ, മെഡിക്കൽ ഓഫീസർ ഡോ. ശാന്തിനി എന്നിവർ സംസാരിച്ചു. കർക്കടക മാസത്തിലെ ആരോഗ്യരക്ഷ, ആഹാരരീതികൾ, ലഘു വ്യായാമങ്ങൾ എന്നിവയെ കുറിച്ച് നാഷണൽ ആയുഷ് മിഷൻ- ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഡോ. വീണ വിജയൻ എന്നിവർ ക്ലാസെടുത്തു.വിവിധ കർക്കടകക്കഞ്ഞി,പത്തിലകൾ, ദശപുഷ്പങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു.