തിരുവനന്തപുരം : കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയാണ് സഭാ നടപടികള്‍ വെട്ടിചുരുക്കിയത്. ഇതോടെ ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്ന് അവസാനിക്കും. ധനാഭ്യര്‍ത്ഥനകള്‍ ഒരുമിച്ച് പാസ്സാക്കാനാണ് തീരുമാനം. എന്നാല്‍ സഭാനടപടികള്‍ വെട്ടിചുരുക്കുന്നതില്‍ പ്രതിപക്ഷം ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചു. സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ വാദം. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നടപടിയില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോവിഡ് ജാഗ്രത സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ രാജ്യസഭയും ലോക്സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്. അതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷം നിലപാടെടുത്തത്. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയില്‍ വിശദമായ ചര്‍ച്ച നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിക്കുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതിനിടെ പ്രതിപക്ഷം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ പി ടി തോമസാണ് നോട്ടീസ് നല്‍കിയത്. കേന്ദ്രത്തിന്റെ അറിയിപ്പ് സംബന്ധിച്ച് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് മൂന്നിനാണ് കേ
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി