• Lisha Mary

  • March 17 , 2020

മലപ്പുറം :

ഉംറ തീര്‍ഥാടനം കഴിഞ്ഞു മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. covidtravel@gmail.com എന്ന ഇ-മെയിലില്‍ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകരുത്. കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജില്ലയിലെ ട്രാവല്‍ ഏജന്‍സികള്‍ വിദേശ യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് അടിയന്തരമായി കൈമാറണം. covidtravel@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തരുതെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകാതെ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.