ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 142 ആയി. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഹരിയാനയിലും ബംഗാളിലുമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചു. ട്രെയിനുകള്‍ റദ്ദാക്കി യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് 85 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. മധ്യറെയില്‍വെ 23 ട്രെയിനുകളും പശ്ചിമ റെയില്‍ 10 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മധ്യറെയില്‍വെ റദ്ദാക്കിയ തീവണ്ടികള്‍- ഡെക്കാന്‍ എക്സ്പ്രസ്, പ്രഗതി എക്സ്പ്രസ്, മുംബൈയ്ക്കും നാഗ്പുരിനും ഇടയില്‍ ഓടുന്ന അജ്നി എക്സ്പ്രസ്, നന്ദിഗ്രാം എക്സ്പ്രസ്, നാഗ്പുര്‍പുണെ ഹംസഫര്‍, അമരാവതിപുണെ, എല്‍.ടി.ടി.മന്‍മാഡ്, ബുസാവല്‍നാഗ്പുര്‍ എക്സ്പ്രസ്, സി.എസ്.ടി.നിസാമുദ്ദീന്‍ രാജധാനി, സി.എസ്.ടി.ഹൗറ തുരന്തോ, ഹൈദരാബാദ് ഇന്റര്‍സിറ്റി, കലബുര്‍ഗി ഇന്റര്‍സിറ്റി തുടങ്ങിയവയാണ് റദ്ദാക്കിയ തീവണ്ടികള്‍. പശ്ചിമ റെയില്‍വേ റദ്ദാക്കിയ തീവണ്ടികള്‍ - മുംബൈ സെന്‍ട്രല്‍ഇന്‍ഡോര്‍ തുരന്തോ എക്സ്പ്രസ് മാര്‍ച്ച് 21, 26, 28 തീയതികളില്‍ ഓടില്ല. 22, 27, 29 തീയതികളില്‍ ഈ വണ്ടിയുടെ തിരികെയുള്ള സര്‍വീസും ഉണ്ടായിരിക്കില്ല.ബാന്ദ്രാജാംനഗര്‍ ഹംസഫര്‍, മുംബൈജയ്പുര്‍ തുരന്തോ, മുംബൈന്യൂഡല്‍ഹി തുരന്തോ, ഇന്‍ഡോര്‍പുരി ഹംസഫര്‍, എന്നീ വണ്ടികളാണ് മറ്റുള്ളവ. ഇവയും ചില ദിവസങ്ങളിലെ സര്‍വീസ് മാത്രമാണ് റദ്ദാക്കിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി