കോഴിക്കോട് : ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയിലെന്ന് സൂചന. കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കൊല്ലപ്പെട്ടത് രണ്ടുപേരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ മലപ്പുറം സ്വദേശി ഇസ്മയിലിന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ ഇസ്മയിലിനെ കൊന്നതാണെന്നാണ് നിഗമനം. 2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്നും കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. ചാലിയം കടല്‍ തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല് മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. മുക്കം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടാകാതിരുന്നതോടെ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത രേഖാചിത്രം തയ്യാറാക്കി. ഈ ചിത്രങ്ങള്‍ പരമാവധി ജനങ്ങളുടെ ശ്രദ്ധയിലേക്ക് വിട്ടു. തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് പൊലീസിന് ചില വിളികള്‍ ലഭിച്ചു. എന്നാല്‍ ഈ വിളികളില്‍ ഒന്നും കൊല്ലപ്പെട്ട ആളിലേക്ക് എത്താനുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാല് ക്രൈംബ്രാഞ്ചിന്റെ വലയിലായതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒരു കൊലയില്‍ കൂടി ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് കൊലപ്പെട്ടതെന്നാണ് സൂചന.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി