• admin

  • October 8 , 2022

ബത്തേരി : സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പുൽപ്പള്ളി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വേലിയമ്പം കൊട്ട മുരട്ട് കോളനിയിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ്സ് നടത്തി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനോദ്. പി ആർ ലഹരിവിരുദ്ധ ക്ലാസ്സെടുത്തു. ട്രൈബൽ പ്രമോട്ടർ മാരായ കെ.കെ. സുജിത്ത് ,കെ .ടി. രമ്യാ. , കമ്മിറ്റഡ് സോഷ്യൽ വർക്കർ ഒ.എം.ശ്രീജിത്ത്. ഊരുമൂപ്പൻ ചാത്തി എന്നിവർ സംസാരിച്ചു