മലപ്പുറം : കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന തല വാര്‍ഷിക സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കോട്ടയം കെ ജിഎം ഒ എ ചാമ്പ്യന്മാരായി. മലപ്പുറം രണ്ടാം സ്ഥാനവും കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ 7 ,8 ,9 ദിവസങ്ങളില്‍ പെരിന്തല്‍മണ്ണയില്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ മഞ്ഞളാംകുഴി അലി എ എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ ജി എസ് വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ടി എന്‍ സുരേഷ്, അസോസിയേഷന്‍ ജേര്‍ണല്‍ മാനേജിംഗ് എഡിറ്റര്‍ ഡോ വി എസ് അനൂപ്, ജില്ലാ സെക്രട്ടറി ഡോ പി ജലാല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡോ നൗഷാദ്, സ്‌പോര്‍ട്‌സ് ജനറല്‍ കണ്‍വീനര്‍ ഡോ ഷാജു മാത്യൂസ്, കണ്‍വീനര്‍ ഡോ ഹാനി ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അത്‌ലറ്റിക്‌സ,് ഫുട്‌ബോള്‍ ,ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ചെസ്സ് ,ടേബിള്‍ ടെന്നീസ് ,ക്യാരംസ് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരം നടന്നു. ജില്ലാ പ്രസിഡണ്ട് ഡോ കെ പി മൊയ്തീന്‍ സ്വാഗതവും പറഞ്ഞു. ഫോട്ടോ :കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന തല വാര്‍ഷിക സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ചാമ്പ്യന്‍മാരായ കോട്ടയം കെ ജിഎം ഒ എ ടീം
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി