ബെയ്ജിങ് :
കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്നുള്ളവർക്ക് ഹോങ് കോങ്ങും ഫിലിപ്പീൻസും വിലക്കേർപ്പെടുത്തി . ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയിൽവേ ലൈനുകൾ ഹോങ് കോങ് അടച്ചു. ഫെറി-ബസ് സർവീസുകളും റദ്ദാക്കി. വിമാനസർവീസുകൾ പകുതിയാക്കി. ചൈനീസ് പൗരന്മാർക്ക് വിസയനുവദിക്കില്ലെന്നും ചീഫ് എക്സിക്യുട്ടീവ് കാരി ലാം പ്രഖ്യാപിച്ചു. ചൈനീസ് പൗരന്മാർക്ക് വിസ ഓൺ അറൈവൽ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീൻസ് അറിയിച്ചു.
ദക്ഷിണകൊറിയ, കാനഡ, ബ്രിട്ടൻ, യു.എസ്., ജപ്പാൻ, എന്നീ രാജ്യങ്ങൾ ചൈനയിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ രാജ്യങ്ങൾ അവരവരുടെ ചാർട്ടേഡ് വിമാനങ്ങൾ ചൈനയിലേക്കയച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കായി ചൈനയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് യു.എസ്. ആരോഗ്യ അധികൃതർ പൗരന്മാർക്ക് നിർദേശം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി