കല്‍പ്പറ്റ : ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച നിരീക്ഷണ കാലയളവില്‍ വീടുകളില്‍ നിന്ന് നിര്‍ദ്ദേശം ലംഘിച്ച് പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുമെന്നും പൊതുജനാരോഗ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത അവലോകനത്തിലാണ് നടപടി. നിലവില്‍ 31 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 30 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുളളത്. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സാനിറ്റൈസര്‍ വെക്കണം. പൊതുയിടങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കും. പൊതുജനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിന് സംവിധാനമൊരുക്കും. ജില്ലയിലെ ആരാധാനാലയങ്ങളിലെ ഉത്സവങ്ങള്‍, നേര്‍ച്ചകള്‍, പെരുന്നാളുകള്‍ തുടങ്ങിയ ചടങ്ങുകള്‍ ലഘൂകരിക്കണം. ഇവ ചടങ്ങുകള്‍ മാത്രമാക്കി നിജപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വികസന സെമിനാറുകളും പൊതു പരിപാടികളും മാറ്റിവെക്കണം. വിവാഹം പോലുളള ആഘോഷങ്ങള്‍ ലളിതമാക്കണം. വിദേശികള്‍ താമസിക്കാന്‍ എത്തുന്ന വിവരം റിസോട്ടുടമകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം കൊറോണ, കുരങ്ങുപനി, പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയില്‍ ദുരന്ത നിവാരണ അതോററ്റിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കണം. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതും, ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നതുമായ ജില്ലയില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരവ് .
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി