തിരുവനന്തപുരം/ഇടുക്കി:കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ, ഇറ്റലി പൗരന്മാര് മൂന്നാറിലും തിരുവനന്തപുരത്തും സന്ദര്‍ശിച്ച സ്ഥലങ്ങള്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. ഇരുവരും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റൂട്ട് മാപ്പും പുറത്തുവിട്ടിട്ടുണ്ട്. റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളില്‍ ആ ദിവസങ്ങളിലെ നിശ്ചിത സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വര്‍ക്കലയില്‍ താമസിച്ച ഇറ്റലി പൗരന്റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് തിരുവനന്തപുരം കളക്ടറാണ് പുറത്തുവിട്ടിട്ടുള്ളത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ പൗരന് ഇടുക്കിയിലും മറ്റും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് അധികൃതരാണ് പുറത്തുവിട്ടത്.