• admin

  • February 6 , 2020

തൃശൂര്‍ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളിലൂടെ പൊതുജനങ്ങളെ ഏകോപിപ്പിക്കുന്നതിന് പുതിയ വെബ് പേജ് തുടങ്ങി. പൊതുജനാരോഗ്യ വിജ്ഞാനം എന്ന പേരിലാണ് വെബ് പേജ് ആരംഭിച്ചിട്ടുളളത്. കേരള ആരോഗ്യ സര്‍വകലാശാലയുടെ വെബ്‌സൈറ്റിന്റെ ഭാഗമാണിത് തുടങ്ങിയത്. ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വെബ് പേജ് വഴി സര്‍ക്കാരിന്റെ അംഗീകൃത വിജ്ഞാനവ്യാപന വിവരങ്ങളും പൊതുജന വിദ്യാഭ്യാസത്തിനുതകുന്ന വീഡിയോകളും ലഭ്യമാണ്. വെബ് പേജ് ലിങ്ക്: http://kuhs.ac.in/. സര്‍വകലാശാലക്ക് കീഴിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തി 10 ലക്ഷം വീടുകളില്‍ കൊറോണ വൈറസ് ബോധവല്‍ക്കരണം സംഘടിപ്പിക്കാനാണ് സര്‍വകലാശാലയുടെ ലക്ഷ്യം. ഒപ്പം വൈദ്യസമൂഹത്തെ പൗരസമൂഹവുമായി കണ്ണിചേര്‍ത്ത് പുതിയ ആരോഗ്യ ബോധവല്‍ക്കരണ കൂട്ടായ്മയും രൂപപ്പെടുത്താനും പൊതുജനാരോഗ്യ സംവിധാനം നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനും സര്‍വകലാശാല ഉദ്ദേശിക്കുന്നു.