റോം :
വത്തിക്കാന്‍ സിറ്റിയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
എല്ലാ ഞായറാഴ്ചയും സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറിന്റെ ജനാലയില്‍ കൂടിയായിരുന്നു പോപ്പ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. എന്നാല്‍ വിശ്വാസികള്‍ സംഘടിക്കുന്നത് ഒഴിവാക്കാനായി എല്ലാ പൊതുപരിപാടികളും മാര്‍പ്പാപ്പ ഒഴിവാക്കി.
കൊറോണയുടെ പശ്ചാത്തലത്തില്‍ ലെന്റ് റിട്രീറ്റ് ഉള്‍പ്പെടെയുള്ള പ്രാര്‍ഥനകളും വിശുദ്ധകര്‍മങ്ങളും വീഡിയോ ആയി ചിത്രീകരിക്കും. പ്രാര്‍ത്ഥനകള്‍ വത്തിക്കാന്‍ സ്‌ക്വയറിലടക്കം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 15 വരെ നിത്യകുര്‍ബാനകളും ഒഴിവാക്കിയിട്ടുണ്ട്.
നേരത്തേ മാര്‍പാപ്പയ്ക്ക് ജലദോഷം ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കൊറോണ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി