കല്‍പ്പറ്റ : രാജ്യത്ത് കൂടുതല്‍ ആളുകളില്‍ കൊറോണ വൈറസ് (കോവിഡ് 19) ബാധ സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ജില്ലയിലും നിരീക്ഷണം ശക്തമാക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിലവില്‍ 10 പേര്‍ കൊറോണ നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭ്യമായിട്ടില്ല. റിസോട്ടുകളില്‍ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രം/ജില്ലാ മെഡിക്കല്‍ ഓഫീസ്/കല്‍പ്പറ്റ ഐ.ഡി.എസ്.പി (04936 206606, 206605) എന്നിവിടങ്ങളില്‍ എവിടെയെങ്കിലും നിര്‍ബന്ധമായി അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗബാധക്കെതിരെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചുളള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക പറഞ്ഞു. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ കര്‍ശനമായും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ദിവസങ്ങള്‍ നീരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ചുമ,പനി,ജലദോഷം തുടങ്ങിയ രോഗലക്ഷണം കാണുന്നപക്ഷം ആശുപത്രികളില്‍ ചികില്‍സക്കെത്തുന്നതിനു മുമ്പായി ആരോഗ്യവകുപ്പ് അധികൃതരെ വിവരം നിര്‍ബന്ധമായും അറിയിക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങള്‍ ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി