• admin

  • February 9 , 2020

ബെയ്ജിങ് : ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 81പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 2003ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം കൊറോണയെ തുടര്‍ന്ന് 780 പേര്‍ മരിച്ചു. 34,800 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. വൈറസ് ബാധിതരില്‍ 34,598 പേര്‍ ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയ്ക്ക് പുറമേ മുപ്പതോളം രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.