• Lisha Mary

  • March 6 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉത്സവങ്ങള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആറ്റുകാല്‍ പൊങ്കാലയടക്കം കേരളത്തില്‍ ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. ഒഴിവാക്കുകയാണെങ്കില്‍ അത് പരിഭ്രാന്തിക്കിടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. രോഗ ലക്ഷണമുള്ളവര്‍ ഉത്സവങ്ങളില്‍ നിന്നടക്കം മാറി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.