ബെയ്ജിങ് :
സ്ഥിരീകരിച്ച എല്ലാവരിലും വൈറസ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ലോകോരോഗ്യ സംഘടന പറഞ്ഞു. അഞ്ചില്‍ നാലുപേരിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ല.
''സാര്‍സ്, മെര്‍സ് തുടങ്ങിയ മറ്റു കൊറോണ വൈറസുകളോളം അപകടകാരിയും മരണകാരിയുമല്ല കോവിഡ്-19. വൈറസ് ബാധ എങ്ങനെ തുടങ്ങിയെന്നതില്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരുകയാണ്. അസുഖം ബാധിച്ചവരില്‍ 80 ശതമാനത്തിലേറെപ്പേരിലും സ്ഥിതി ഗുരുതരമല്ല. ഇവര്‍ സുഖം പ്രാപിക്കും. 14 ശതമാനം പേരുെട നില ഗുരുതരമാണ്. ഇവര്‍ക്ക് ന്യുമോണിയയും ശ്വാസതടസ്സവും ബാധിച്ചിട്ടുണ്ട്. അഞ്ചുശതമാനത്തോളം പേര് അതിഗുരുതരാവസ്ഥയിലുണ്ട്. രണ്ടുശതമാനത്തോളം മാത്രമാണ് മരണനിരക്ക്''- ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയെസൂസ് പറഞ്ഞു.
പ്രായമേറിയവരിലാണ് വൈറസ് അപകടകാരിയാകാന്‍ സാധ്യത കൂടുതലെന്നും ടെഡ്രോസ് ജനീവയില്‍ പറഞ്ഞു. രോഗികളില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് പടരുന്നതുതടയാന്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ചൈനയില്‍ ഇതിനകം 1700-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. അതിനിടെ വുഹാനിലെ വുചാങ് ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ് നഴ്സ് ലിയു ഫാന്‍ (59) വൈറസ് ബാധിച്ചുമരിച്ചതായി അധികൃതര്‍ പറഞ്ഞു. വുചാങ് ആശുപത്രി ഡയറക്ടര്‍ ലിയു ജിമിങ് ചൊവ്വാഴ്ച മരിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി