കേരള നിയമസഭാ ലൈബ്രറിക്ക് ജുനൈദ് കൈപ്പാണിയുടെ ‘തദ്ദേശ പഠനം’ കൈമാറി

കേരള നിയമസഭാ ലൈബ്രറിക്ക് ജുനൈദ് കൈപ്പാണിയുടെ ‘തദ്ദേശ പഠനം’ കൈമാറി

തിരുവനന്തപുരം : വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച തദ്ദേശപഠന ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ കേരള നിയമസഭ ലൈബ്രറിക്ക് നൽകി.നിയമസഭാ മന്ദിരത്തിൽ വെച്ച് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുസ്തകം ഏറ്റുവാങ്ങി.കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​ച​ല​ന​ങ്ങ​ളു​ടെ രേ​ഖ​പ്പെ​ടു​ത്ത​പ്പെട്ട ച​രി​ത്ര​വും ജ​നാ​ധി​പ​ത്യ പ്ര​യാ​ണ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളും വൈ​ജ്ഞാ​നി​ക സ​മൃ​ദ്ധി​യും പേ​റു​ന്ന നി​യ​മ​സ​ഭ ലൈ​ബ്ര​റി​ക്ക്​ നൂ​റാ​ണ്ടി​ന് മുകളിൽ ചരിത്രമുണ്ട്. നി​യ​മ​സ​ഭ​യുടെ വി​കാ​സ പ​രി​ണാ​മ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന ച​രി​ത്ര സാ​ക്ഷ്യ​ങ്ങ​ൾ​ക്കു​മൊ​പ്പം വ​ള​ർ​ന്ന രാജ്യത്തെ ഏറ്റവും മികച്ച ​ഗ്ര​ന്ഥാ​ല​യ​മാണ് നിയമസഭാ ലൈബ്രറി.

Leave a Reply

Your email address will not be published. Required fields are marked *