• admin

  • February 2 , 2020

കൊച്ചി :

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. വൈറസ് ബാധയേറ്റ വ്യക്തി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

 

കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് എത്തിയ ആൾക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. രോ​ഗ ബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ചികിത്സയിലാണ്. ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.