• admin

  • January 27 , 2020

മലപ്പുറം : കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നെടിയിരിപ്പ് കൃഷി ഭവന്‍ പരിധിയില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നാളികേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭിക്കുന്നതിനായി തെങ്ങ് തടം തുറക്കല്‍, ജൈവരാസവളപ്രയോഗം, ജലസേചന സൗകര്യങ്ങള്‍ ഒരുക്കല്‍, തൊണ്ട് അടുക്കല്‍, ഇടവിളകൃഷി പ്രോത്സാഹനം, പ്രായം കൂടുതലും ഉല്‍പാദനം കുറഞ്ഞതുമായ തെങ്ങ് വെട്ടിമാറ്റല്‍, പുതിയ ഇനം തെങ്ങിന്‍ തൈ വച്ചുപിടിപ്പിക്കല്‍, തുടങ്ങിയ വിവിധ ഇനം ഘടകങ്ങളാണ് പദ്ധതിയിലുള്ളത്.കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെയുള്ള തെങ്ങുകളുടെ കീട രേഗ നിയന്ത്രണത്തിനായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിരോധ പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണവും കര്‍ഷകരെ ആദരിക്കലും നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷയായ ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.