:
അനര്‍ഹമായ വഴിയിലൂടെ ഒരാളെപ്പോലും കെ.എ.എസ് പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടില്ലെന്ന് പി.എസ്.സി. ചെയര്മാന് എം.കെ. സക്കീര്‍. പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏറ്റവും കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. നന്നായി നടത്തിയെന്ന് കേരളം മുഴുവന്‍ അംഗീകരിച്ച പരീക്ഷയെക്കുറിച്ച് അപവാദപ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഗൈഡുകള്‍ തയാറാക്കുന്നതും അക്കാദമിക് വിദഗ്ധരാണ്. ചോദ്യങ്ങള്‍ സമാനമായി വരുന്നത് യാദൃശ്ചികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലന സ്ഥാപനങ്ങള്‍ പി.എസ്.സിയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി പി.എസ്.സി. പരിശീലനം നല്കുന്നതിനെതിരേ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് പി.എസ്.സി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്മാന് വ്യക്തമാക്കി.
കണ്ഫര്മേഷന് നല്‍കിയശേഷം പരീക്ഷ എഴുതാതിരിക്കരുതെന്ന് പി.എസ്.സി മുന്നോട്ടുവച്ച നിര്‍ദേശം ഉദ്യോഗാര്‍ഥികള്‍ ഉള്‍ക്കൊണ്ടതിന്റെ തെളിവാണ് കെ.എ.എസ്. പരീക്ഷയിലെ ഉയര്‍ന്ന ഹാജര്‍നില. കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചവര്ക്കെതിരേ നടപടികള്‍ ഉണ്ടാകില്ല. നാലോ അഞ്ചോ മാസത്തിനുളളില്‍ കെ.എ.എസ്. മെയിന്‍ പരീക്ഷ നടത്താന്‍ ശ്രമിക്കുമെന്നും എം.കെ. സക്കീര്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി