മലപ്പുറം : കെട്ടിട ഉടമകള്‍ നേരിടുന്ന പ്രയാസങ്ങളില്‍ ന്യായമായ ഇടപെടല്‍ നടത്തിക്കൊണ്ട് ഉടമകള്‍ക്ക് പരമാവധി ആശ്വാസം ലഭിക്കാനുള്ള നടപടികള്‍ കൈക്കൊളുമെന്ന് മന്ത്രി വി അബ്ദുറഹിമാന് പ്രസ്താവിച്ചു . കോട്ടയ്ക്കലില്‍ കേരളാ ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളെ അവരുടെ ജീവനോപാധി എന്ന നിലയിലാണ് കാണേണ്ടത്. മാതൃതാ വാടക പരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കി നികുതി വര്‍ദ്ധനവിന് ആശ്വാസം നല്‍കുന്നതിനുള്ള ബദല്‍ സംവിധാനം ആലോചിക്കും. സംസ്ഥാന അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ഇല്യാസ് വടക്കന്‍ സമ്മേളനത്തില്‍ അധ്യക്ഷ വഹിച്ചു .നഗരസഭാ പ്രതിപക്ഷ നേതാവ് കബീര്‍ മാസ്റ്റര്‍ ,അസോസിയേഷന് സംസ്ഥാന സെക്രട്ടറി അപ്പു തടത്തില്‍,ട്രഷറര്‍ ഗീവര്‍ഗ്ഗീസ് ആലപ്പുഴ,ഭാരവാഹികളായ മൊയ്തീന്‍കുട്ടി തൃശ്ശൂര്‍, സിപി അബൂബക്കര്‍ കോഴിക്കോട് ,ഉമ്മര്‍ ഹാജി വണ്ടൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കൈനിക്കര മുഹമ്മദ് കുട്ടി സ്വാഗതവും നരിമട മുഹമ്മദ്ഹാജി കോട്ടക്കല്‍ നന്ദിയും പറഞ്ഞു. ജീവനോപാധി സംരക്ഷിക്കുവാന്‍ ജീവന് മരണ പോരാട്ടം എന്ന പ്രമേയം സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി