തിരുവനന്തപുരം :
കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്.
തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം- 7708331194
അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 19 പേര്‍ മരണപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യാത്രക്കാരില്‍ ഏറെയും മലയാളികളാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ് കേരള രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി