തിരുവനന്തപുരം : കുവൈറ്റ് സായുധസേനയില്‍ ഇനി മലയാളികള്‍ക്കും അവസരം. നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി നോര്‍ക്ക റൂട്സും കുവൈറ്റ് സായുധ സേനയുമായി കരാറില്‍ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റ് സായുധ സേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സി കരാര്‍ വയ്ക്കുന്നത്. കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്നു നോര്‍ക്ക റൂട്സ് മുഖാന്തരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന് നമ്പൂതിരിയും റിക്രൂട്ട്മെന്റ് മാനേജര്‍ അജിത് കോളശ്ശേരിയും 2019 സെപ്റ്റംബറില്‍ കുവൈത്ത് നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ആദ്യപടിയായി വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പി.ജിക്കു ശേഷം 5 വര്‍ഷ പ്രവൃത്തി പരിചയമുള്ള 30 നും 40 നും മധ്യേ പ്രായമുള്ള പുരുഷന്മാര്ക്കാണ് അവസരം. സായുധസേനയിലെ ലഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 വരെ കുവൈറ്റ് ദിനാറാണു ശമ്പളം. വിവരങ്ങള്‍ക്കു www.norkaroots.org പരിശോധിക്കുക. അവസാന തീയതി 29.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി