• admin

  • January 10 , 2020

: തിരുവനന്തപുരം: കുട്ടികള്‍ക്കിണങ്ങിയ കേരളം സൃഷ്ടിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് തദ്ദേശസ്ഥാപനങ്ങള്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ പ്രോജക്ടുകള്‍ തയ്യാറാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. പുതിയ പദ്ധതികളും ആശയങ്ങളും രൂപീകരിക്കുമ്പോള്‍ അവ കുട്ടികള്‍ക്കിണങ്ങുന്ന വിധത്തില്‍ ആകാന്‍ ശ്രദ്ധിക്കണം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാലാവകാശ സംരക്ഷണ കമീഷന്‍ ബാലസംരക്ഷണ സമിതികളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 41 ശില്‍പ്പശാല സംഘടിപ്പിച്ചു. ഇവ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയിലാണ് കുട്ടികള്‍ക്കിണങ്ങിയ കേരളം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തത്. മന്ത്രി കെ കെ ശൈലജയ്ക്ക് മുഖ്യമന്ത്രി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറിയിരുന്നു.