തൃശൂര്‍ : കുട്ടികളിലെ യുക്തിബോധത്തെ വളര്‍ത്താന്‍ ശാസ്ത്ര പഠനങ്ങള്ക്കാകണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പാഠ പുസ്തകം, പഠനം പരീക്ഷ എന്നതിനുമപ്പുറമുള്ള അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സമഗ്രശിക്ഷ കേരള സംസ്ഥാന തല ഭൗമ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രത്തിലെ ഓരോ വിഷയത്തിനും ഓരോ യുക്തിയുണ്ട്. ശാസ്ത്ര പഠനത്തിലൂടെ അത്തരം ചിന്തകള്‍ കുട്ടികളിലേക്കെത്തുന്നു. ഏതു കാര്യവും വിവരിക്കാന്‍ എളുപ്പമാണ്. അതിനു പിന്നിലെ യുക്തിയാണ് കുട്ടികള്‍ മനസിലാക്കേണ്ടത്. ഭൗമ ശാസ്ത്ര ലാബ് ഇനി ഓരോ സ്കൂളുകളിലും വരുന്നതോടെ കാര്യഗൗരവത്തോടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു മനസിലാക്കന്‍ സാധിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം കെ ജെ ഡിക്സണ്‍ അധ്യക്ഷനായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി