കൊല്ലം : വീട്ടുകാരെന്നപോലെ പരിചരണം നല്‍കുന്ന പുത്തന്‍ ആരോഗ്യ സംസ്‌കാരത്തിന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ തുടക്കമിടുകയാണെന്ന് മന്ത്രി കെ കെ ശൈലജ. ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തഴവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാനത്ത് ഏറെവൈകിയും തുറന്നിരിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മാതൃകയാവുകയാണ്. മനോഹരമായ സ്വീകരണ മുറിയും, സ്ഥലസൗകര്യങ്ങള്‍ ഏറെയുള്ള പരിശോധനാ മുറിയും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണ് കേരളം. പ്രതിരോധത്തില്‍ ഊന്നിയ ആരോഗ്യനയമാണ് കേരളത്തിന്റെത്. ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ പോലുള്ള നവീന ആശയങ്ങള്‍ വിജയമാണ്. ആശാവര്‍ക്കര്‍മാരും ആരോഗ്യ സേനാ പ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്‍ ഇത്തരത്തില്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി