• admin

  • March 21 , 2022

കൽപ്പറ്റ : വിമുക്തി ലഹരി വർജ്ജന മിഷൻ്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയുടെ നേതൃത്വത്തിൽ പെരിങ്കോട ലേബർ ക്ലബ്ബുമായി ചേർന്ന് വൈത്തിരി താലൂക്കിൽ പൊഴുതന പഞ്ചായത്ത്‌ പെരിങ്കോട മൈതനത്ത് വെച്ച് കായിക ലഹരി ജീവിത ലഹരിക്ക് എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു .പൊഴുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി. അനസ് റോസ്‌ന ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് വിമുക്തി കോഡിനേറ്റർ സുഷാദ് പി. എസ് വിമുക്തി മിഷന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. പ്രിവൻറ്റീവ് ഓഫീസർ അബ്ദുൽ സലീം, സി.ഇ.ഒ. മാരായ പി കെ ചന്തു, സുനിൽകുമാർ എം എ, പെരിങ്കോട ലേബർ ക്ലബ്ബ് ഭാരവാഹികളായ ഫിറോസ് ബാബു , ഷമീർ എന്നിവർ ടൂർണമെന്റിന് ആശംസകൾ അറിയിച്ചു. വൈത്തിരി, പൊഴുതന, വേങ്ങപ്പള്ളി പഞ്ചായത്തുകളിലെ മികച്ച ടീമുകൾ അണിനിരന്ന മത്സരങ്ങൾ വൈകിട്ട് 3:30 ന് തുടങ്ങി 7.30 ന് അവസാനിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ആസ്ക്‌ എഫ്.സി. ആറാംമൈൽ ചമ്പ്യന്മാരും ലിവിങ് സ്റ്റാർ എഫ്.സി. പിണങ്ങോട് റണ്ണേർസ് അപ്പും ആയി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും പൊഴുതന പഞ്ചായത്ത്‌ പ്രസിഡണ്ടും പ്രിവെന്റീവ് ഓഫീസർ അബ്ദുൽ സലീമും സംയുക്തമായി നൽകി.