കാസര്‍കോട് : ജില്ലയുടെ കായിക ഭൂപടത്തില്‍ ചേര്‍ത്തുവെയ്ക്കാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവനകള്‍ തയ്യാറാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍ ഫുട്‌ബോള്‍, ഷട്ടില്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി മത്സരങ്ങള്‍ സംഘടിപ്പിച്ച് മത്സര വിജയികളെ ബ്ലോക്ക് തലത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് പങ്കെടുപ്പിക്കും. ബ്ലോക്ക് തലത്തിലെ മത്സര വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പതിനഞ്ച് വയസ് മുതലുള്ള കായിക പ്രതിഭകള്‍ക്കാണ് പരിശീലിക്കാന്‍ അവസരമൊരുങ്ങുക. പരിശീലനം പൂര്‍ത്തിയാകുന്ന പ്രതിഭകളെ ജില്ലയ്ക്ക് സമ്മാനിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കൂടുതല്‍ മികച്ച പരിശീലനത്തിലൂടെ കായിക ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. കളിക്കളങ്ങളുടെ സ്ഥല പരിമിതിയും പരിശീലനത്തിന്റെ അഭാവവും നേരിടുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാകും ബ്ലോക്കിന്റെ പദ്ധതിയെന്നും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു. പള്ളിക്കര ചെര്‍ക്കപ്പാറയില്‍ ഓപ്പണ്‍ സ്റ്റേഡിയം ഒരുങ്ങുന്നു ഓപ്പണ്‍ സ്റ്റേഡിയങ്ങളുടെ പരിമിതികള്‍ കായിക രംഗത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കായിക കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ പള്ളിക്കര ചെര്‍ക്കപ്പാറയില്‍ ഓപ്പണ്‍ സ്റ്റേഡിയം ഒരുങ്ങുന്നു. നാല്‍പത് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്തമായി നിര്‍മ്മിച്ച സ്റ്റേഡിയം പള്ളിക്കര പഞ്ചായത്തിന്റ അനുമതിയോടെ ഒരുങ്ങുകയാണ്. കേരളോത്സവത്തിന്റേയും മറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ഈ സ്റ്റേഡിയം. രണ്ട് ഏക്കര്‍ സ്ഥലത്ത് പൂര്‍ത്തിയാകുന്ന കളിക്കളവും ഗാലറിയും അടങ്ങിയ സ്റ്റേഡിയം അവസാനഘട്ട മിനുക്കു പണികളിലാണ്. 700 പേര്‍ക്ക് ഒരേ സമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലാണ് ഗാലറി പണികഴിപ്പിച്ചിരിക്കുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്, കബഡി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കാന്‍ കഴിയും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണിത്.. ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19,2019-20 വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. ഫെബ്രുവരി അവസാന വാരം പണി പൂര്‍ത്തിയാകുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ മാസത്തില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ഓപ്പണ്‍ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ കായിക കാസര്‍കോടിന്റെ മുഖം മാറുമെന്നും കായിക താരങ്ങളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് നടപ്പാക്കുന്ന പരിശീലന പരിപാടിയും സ്റ്റേഡിയവും ബ്ലോക്കിന്റെ സ്വപ്ന പദ്ധതികളാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി