• admin

  • February 16 , 2020

തൃശൂര്‍ : ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനപാലകര്‍ മരിച്ചു. തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന ദിവാകരന്‍, വേലായുധന്‍ എന്നീ വനപാലകരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധന്‍. കൊടമ്പ് സ്വദേശിയാണ് ദിവാകരന്‍. കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണമായും അണയ്ക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.