ന്യൂഡല്‍ഹി : പോണ് ചിത്രങ്ങള്‍ കാണാന്‍ മാത്രമാണ് കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന വിവാദ പ്രസ്താവനയുമായി നീതി ആയോഗ് അംഗം വി.കെ സരസ്വത്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വി.കെ സരസ്വത് പറഞ്ഞു. ജെ.എന്‍.യു ചാന്‍സിലര്‍ കൂടിയാണ് വി.കെ സരസ്വത്. പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കശ്മീരിലെ രാഷ്ട്രീയക്കാര്‍ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'രാഷ്ട്രീയക്കാരെല്ലാം എന്തിനാണ് കശ്മീരില്‍ പോകുന്നത്. ഡല്‍ഹിയിലെ റോഡുകളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങള്‍ കശ്മീരില്‍ ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.അവര്‍ ഇത് പ്രോത്സാഹിപ്പിക്കുന്നതിനാണ് സാമൂഹ്യമാധ്യങ്ങളെ ഉപയോഗിക്കുന്നത്.' വി.കെ സരസ്വത് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ആഗസ്റ്റ് അഞ്ച് മുതല്‍ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. സംസ്ഥാനത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി